വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ചു
മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്‌കുന്ന് പുള്ളിൽ വൈഗ വിനോദ് (16) പാമ്പ് കടിയേറ്റതിനെ തുടർന്ന് മരിച്ചു. ശാരീരിക അസ്വസ്‌തകളോടെ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഗയെവിദഗ്‌ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്. തുടർന്ന് പ്രതിവിഷം നൽകിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. അവിടെ നിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പ് കടിയേറ്റ പാടുള്ളതായി കണ്ടതെന്നും പറയുന്നു. പിതാവ്: വിനോദ് (മസ്ക്കറ്റ്). മാതാവ്: വിനീത. സഹോദരി:കൃഷ്ണപ്രിയ.





Leave a Reply