കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഷെൽട്ടർ ഹോമിന് ഭരണാനുമതി ലഭിച്ചു.
കൽപ്പറ്റ:പ്രളയ കാലത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രപരമായി താഴ്ന്ന പ്രദേശങ്ങളുള്ള പഞ്ചായത്തിൽ കബനിയുടെ കൈവഴികളായ ചെറിയ പുഴയും വലിയ പുഴയും കടന്നുപോകുന്നു മഴക്കാലമാകുന്നതോടുകൂടി ശക്തമായ മഴയിൽ വെള്ളം കയറി ഒറ്റപ്പെട്ടുപോകുന്ന കുടുംബങ്ങൾ ഏറെയുള്ള പഞ്ചായത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഷെൽട്ടർ ഹോം നിർമ്മിക്കുക എന്ന ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശമാണ് ബഹുമാനപ്പെട്ട കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ധീഖ് 2023-24 വർഷത്തെ ബജറ്റ് പ്രൊപ്പോസൽ ആയി സമർപ്പിച്ചത്.
ഇതിന് ബജറ്റിൽ 20% ടോക്കൺ അഡ്വാൻസ് കൂടി തുക വകയിരുത്തിയിരുന്നു കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടത്തറ ചീരകത്ത് രണ്ട് ഏക്കർ ഭൂമിയിലാണ് നിർമ്മിക്കുന്നതിനായി ഡി പി ആർ തയ്യാറാക്കിയത് ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ വകയിരുത്തി ജില്ലാ നിർമിതി കേന്ദ്രം വഴിയാണ് ഡിപിആർ തയ്യാറാക്കിയത് ഇത് സർക്കാറിലേക്ക് സമർപ്പിച്ചതിനാണ് ഇപ്പോൾ ഭരണാനുമിതി ലഭ്യമായത്.
ഷെൽട്ടർ നിർമ്മിക്കുന്നതോടുകൂടി പ്രളയ സമയങ്ങളിൽ ഹയർസെക്കൻഡറി വിദ്യാലയങ്ങൾ ഉൾപ്പെടെ വിവിധ ക്യാമ്പുകളിൽ പാർപ്പിക്കുന്ന ആളുകൾക്ക് പ്രളയ ദുരന്ത കാലങ്ങളിൽ ഷെൽട്ടർ ഹോമിലേക്ക് മാറാവുന്നതാണ് ഇതുമൂലം വളരെ നേരത്തെ തന്നെ ദുരന്തനിവാരണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ആളുകളെ സുരക്ഷിതമായി ഹോമിലേക്ക് മാറ്റാവുന്നതാണ്.
ഇതോടൊപ്പം വിദ്യാലയങ്ങളിലെ അധ്യായനം ഉൾപ്പെടെ തടസ്സമില്ലാതെ തുടരാവുന്നതുമാണ്.മൾട്ടി പർപ്പസ് ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിലൂടെ മറ്റു സമയങ്ങളിൽ ഓഡിറ്റോറിയം, കല്യാണമണ്ഡപം തുടങ്ങി വിവിധ ആവശ്യങ്ങൾക്കും പൊതുപരിപാടികൾക്കും ഇത് ഉപയോഗപ്പെടുത്തുവാൻ സാധിക്കും തനത് വരുമാനം കുറവുള്ള ഗ്രാമപഞ്ചായത്തിന് വരുമാന വർദ്ധനവിനും ഷെൽട്ടർ ഹോം ഒരു മുതൽക്കൂട്ടാവും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ മറ്റ് കെട്ടിടങ്ങൾ ഇല്ലാത്ത പഞ്ചായത്തിന് വിവിധങ്ങളായ ഉപയോഗങ്ങൾക്ക് ഈ ഷെൽട്ടർഉപയോഗപ്പെടുത്തുവാൻ സാധിക്കും ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഷെൽട്ടർ ഹോം എന്ന ആശയം എംഎൽഎയുടെ സമയബന്ധിതമായ ഇടപെടലോടുകൂടി യാഥാർത്ഥ്യമാകുന്ന സന്തോഷത്തിലാണ് കോട്ടത്തറക്കാർ.
മൂന്നു കോടി രൂപയാണ് ഷെൽട്ടർ ഹോമിനായി അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും എം എൽ എ അറിയിച്ചു.





Leave a Reply