പെരിക്കല്ലൂര്‍ വിഷയം:ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ പോലീസ് പിരിച്ചുവിടണം:കോണ്‍ഗ്രസ്
പുല്‍പ്പള്ളി: നിരപരാധിയെന്ന് പോലീസ് തന്നെ സമ്മതിച്ച കാനാട്ട്മല തങ്കച്ചനെ കേസില്‍പെടുത്തി ജയിലിലടച്ച് ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സേനയില്‍ നിന്നും പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പുല്‍പ്പള്ളിയില്‍ വാര്‍ത്താസമ്മേളന ത്തില്‍ ആവശ്യപ്പെട്ടു. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ സി.പി.എം വെള്ള പൂശുകയാണ്.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടറി വിടിഒ തോമസ് തുരുത്തിയില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ജോസ് കണ്ടന്‍ തുരുത്തിയില്‍മണ്ഡലം ട്രഷറര്‍ മനോജ് കടുപ്പില്‍ ഒ ബി സി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുനില്‍ പഴയപ്ലാത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വിഷയത്തില്‍ സി.പി.എം നിലപാട് അപഹാസ്യമാണ്. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിയ്ക്കുന്ന നിലപാടില്‍ നിന്നും സി.പി.എം പിന്മാറണം ആഭ്യന്തരവകുപ്പിന് പറ്റിയ ഗുരുതരമായ പിഴവിന്‍് ജാള്യം മായ്ക്കാന്‍ കോണ്‍ഗ്രസിനെ അപമാനിച്ച് രക്ഷപ്പെടാനുള്ള ഹീനശ്രമമാണ് സി.പി.എം നട ത്തുന്നത്. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ് ക്കുന്നത് സി.പി.എം പിന്തുടരുന്ന നയത്തിന്റെ ഭാഗമാണ്. സമാന സംഭവങ്ങള്‍ മേഖലയില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുക യും ചെയ്യുന്ന അപഹാസ്യമായ നിലപാടാണ് സി.പി.എം ന്‍ത്. അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിരപരാധിയെ ജയിലിലടച്ച് ഗുരുതരമായ മനുഷ്യാ വകാശ ലംഘനം നടത്തിയ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും, സേനയില്‍ നിന്നും പിരിച്ചുവിടാന്‍ ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയോട് ആവശ്യ പ്പെടാന്‍ സി.പി.എം തയ്യാറാകണം- നേതാക്കള്‍ ആവശ്യപ്പെട്ടു
പോലീസിന് സംഭവിച്ച നാണക്കേടില്‍ നിന്ന് മുഖം രക്ഷിക്കാന്‍ സി.പി.എം ഉം പോലീസും ചേര്‍ന്ന് തിരക്കഥമെനയുകയാണ്. കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാ സമെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഡാലോചന നടക്കുകയാണ്. സി.പി.എംന്റെ അജണ്ട നടപ്പാക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പോലീസ് ശ്രമിക്കുന്നത് സി.പി.എംന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അവഹേളിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിയ്ക്കും. ശക്തമായ പ്രക്ഷോഭങ്ങളെ പോലീസ് നേരിടേണ്ടി വരും.
കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള സി.പി.എം പോലീസ് ഡീലിന്റെറെ ഭാഗമായാണ് കോണ്‍ഗ്രസിനെതിരെ നടത്തുന്ന ഗൂഢനീക്ക ങ്ങള്‍ ഗുരുതരമായ മനുഷ്യാവകാശലംഘനത്തിന് ഉത്തരവാദികളായി പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് പിരിച്ചുവിടുന്നതുവരെ കോണ്‍ഗ്രസ് പ്രക്ഷേഭവുമായി മുന്നോട്ടു പോകും. സി.പി.എം ന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇരട്ടത്താപ്പ് ഉപേക്ഷിച്ച് കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി യോട് ആവശ്യപ്പെടണം.





Leave a Reply