നാട്ടൊരുമ വാര്‍ഡ് സംഗമവും ഓണാഘോഷവും 13ന്
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ 19-ാം ഡിവിഷനിലെ മുഴുവന്‍ ആളുകളും ഒരുമിച്ച് ചേര്‍ന്ന് നാട്ടൊരുമ എന്ന പേരില്‍ വാര്‍ഡ് സംഗമവും ഓണാഘോഷവും സെപ്റ്റംമ്പര്‍ 13 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വള്ളിയൂര്‍ക്കാവ് നെഹ്റു മേമ്മോറിയല്‍ യു.പി സ്‌ക്കൂളില്‍ വെച്ച് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍വാര്‍ഡ് കൗണ്‍സിലര്‍ കെ സി സുനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ജോസ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ പി സി ,സബ്ബ് കമ്മറ്റി ഭാരവാഹികളായ പവനന്‍ മാസ്റ്റര്‍, സ്വപ്ന ബിജു, രമ്യ രാജീവന്‍, ആശ ഷിജു, മണി കാവും പുര തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകുന്നേരം കവിതയും വര്‍ത്തമാനവുമായി മുരുകന്‍ കാട്ടാക്കടയും ഉണ്ടാകും. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഡിവിഷനിലെ മുഴുവന്‍ ആളുകളും ഒരുമിച്ച് കൂടിയാണ് ഓണം ആഘോഷിക്കുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത മത്സരങ്ങളും, ഏറ്റവും മികച്ച പച്ചക്കറി തോട്ടത്തിനും, മികച്ച ഗ്രഹപരിപാലനത്തിനും പ്രത്യേക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ വയനാടിന്റെ അഭിമാനമായ മന്ത്രി ഒ.ആര്‍. കേളുവും, മലയാള കവിതാ ചരിത്രത്തില്‍ മികച്ച അടയാളപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കവിയും പ്രഭാഷകനുമായ മുരുകന്‍ കാട്ടാക്കടയും,2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ എഴുത്തുകാരനുള്ള പുരസ്‌കാരം നേടിയ അഖില്‍ പി ധര്‍മ്മജനും പങ്കെടുക്കും.





Leave a Reply