ജോസ് നെല്ലേടം ജീവനൊടുക്കിയ നിലയില്‍
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം ജീവനൊടുക്കിയ നിലയില്‍. വീടിനടുത്ത കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിക്കല്ലൂര്‍ കാനാട്ടുമലയില്‍ തങ്കച്ചനെ ജയിലിലടച്ച സംഭവത്തില്‍ ആരോപണ വിധേയനായിരുന്നു ജോസ് നെല്ലേടമെന്ന് പോലീസ് പറഞ്ഞു.വീട്ടിനടുത്തെ കുളത്തി ലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.വിഷം കഴിച്ച് കൈ ഞരമ്പ് മുറിച്ച ശേഷം കുളത്തില്‍ ചാടിയതായാണ് പ്രാഥമിക വിവരം. ഉടനെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടാം വാര്‍ഡ് ഭൂതാനംകുന്ന് മെംബറായിരുന്നു അദ്ദേഹം.
ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക.ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 1056





Leave a Reply