കഥയും ചിത്രങ്ങളും ചുമരുകളില്‍ നിറച്ച് തരിയോട് സ്‌കൂളിലെ കുട്ടികള്‍
തരിയോട്:ഇനി തരിയോട് സ്‌കൂളിലെ ചുമരുകള്‍ കഥ പറയുന്ന ചുമരുകളാകും.സമഗ്രഗുണ മേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ ലേഖന പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്നതിനായി തരിയോട് എസ് എ. എല്‍. പി സ്‌കൂളില്‍ കഥ പറയുന്ന ചുമരുകള്‍ സജ്ജീകരിച്ച ചടങ്ങ്, ഡയറക്ടര്‍ ജനറല്‍ എഡ്യൂക്കേഷന്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചായം ചാര്‍ത്തിയ ചുമരുകള്‍ ചാരുതയാക്കി ചുമരുകളില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള കഥകളും പാട്ടുകളും എഴുതി അവര്‍ സര്‍ഗ്ഗാത്മകത പ്രകാശിപ്പിച്ചു. മായ്ച്ച് വീണ്ടും എഴുതാന്‍ പാകത്തിലാണ്ഡയറ്റ് സീനിയര്‍ ലക്ചര്‍ മനോജ് കുമാറിന്റെ ആശയത്തില്‍ തരിയാട് എസ്.എല്‍.പി. സ്‌കൂളില്‍ സജ്ജീകരിച്ചത്. എല്ലാ കുട്ടികളിലും വായന ലേഖന പ്രവര്‍ത്തനങ്ങളില്‍ താല്പര്യം ഉളവാക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രസ്തുത പദ്ധതി. ഡി.ഇ.ഒ മന്‍മോഹന്‍ സി.വി,റിട്ടയേഡ് ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ. സജി പ്രധാനാധ്യാപിക നിഷാദേവസ്യ അധ്യാപകരായ ശ്രീലത കെ, രാജേന്ദ്രന്‍ ടി.ആര്‍, രജീന രാമചന്ദ്രന്‍ പി.ടി.എ.പ്രസിഡണ്ട് ജോസ് വിന്‍മേരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.





Leave a Reply