പോക്‌സോ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
പനമരം:ജില്ലാ ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് ക്ലബ്ബും ടീന്‍സ് ക്ലബ്ബും സംയുക്തമായി പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോക്‌സോ ആക്ട് ബോധവത്കരണ ക്ലാസ്സ് നടത്തി. പനമരം സിഡിപിഒ അനിത പി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍ ക്ലാസ്സെടുത്തു. എച്ച്എം ഷീജ ജെയിംസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷജ്‌ന.കെ, ഷിബുങസി,ലൈസഗ,നവാസ് ടി ആതിര റോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.





Leave a Reply