September 11, 2026

കോണ്‍ഗ്രസ് കൊലയാളി സംഘമായി: സി പി ഐ എം

0
site-psd-174
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ക്രിമിനല്‍ നേതൃത്വത്തിന് കീഴില്‍ ജില്ലയില്‍ കോണ്‍ഗ്രസ് കൊലയാളി സംഘമായെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നേല്ലേടത്തിന്റെ മരണം ഞെട്ടിക്കുന്നതാണ്. അധികാരത്തിനും പണത്തിനുംവേണ്ടിയുള്ള നേതാക്കളുടെ പോരിന്റെ ഒടുവിലത്തെ ഇരയാണ് ജോസ്. മുള്ളന്‍കൊല്ലി പഞ്ചായത്ത് രാണ്ടാം വാര്‍ഡ് പ്രസിഡന്റ് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിന്റെ തുടര്‍ച്ചയാണ് ജോസ് നെല്ലേടത്തെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണറിയുന്നത്. നേതാക്കളുടെ ചതിയില്‍ കുടുങ്ങിയാണ് ജോസിന് ജീവനൊടുക്കേണ്ടി വന്നതെന്നാണ് പുറത്തുവരുന്ന വിവരമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പ്രവര്‍ത്തകരെ നിരന്തരം കുരുതികൊടുക്കുകയാണ് കോണ്‍ഗ്രസ്. നേതാക്കളുടെ സാമ്പത്തീക തട്ടിപ്പില്‍ കുരുങ്ങി ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് പഞ്ചായത്ത് അംഗത്തിനും ആത്മഹത്യ ചെയ്യേണ്ടിവന്നത്. വാര്‍ഡ് പ്രസിഡന്റിനെതന്നെ കള്ളക്കേസില്‍ ജയിലിലടച്ചതിന്റെ ഉത്തരവാദിത്വം നേതാക്കള്‍ ജോസിന്റെ തലയിലിടുമെന്ന് വന്നതോടെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഡിസിസി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ജയിലിലടപ്പിച്ചതെന്നും ക്വാറി മാഫിയയില്‍നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കള്ളക്കേസില്‍ കുടുക്കാന്‍ കാരണമെന്നുമാണ് തങ്കച്ചന്‍ പറഞ്ഞത്.
മാനന്തവാടിയിലെ മുതിര്‍ന്ന നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന പി വി ജോണ്‍ മുന്‍പ് കോണ്‍ഗ്രസ് ഓഫീസില്‍തന്നെ ജീവനൊടുക്കിയതാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ കാലുവാരി തോല്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. പുല്‍പ്പള്ളിയില്‍ നേതാക്കള്‍ സാമ്പത്തീക തട്ടിപ്പില്‍ കുരുക്കിയ കര്‍ഷകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന രാജേന്ദ്രന്‍ നായര്‍ക്കും ജീവനൊടുക്കേണ്ടിവന്നു. ജില്ലയിലെ കോണ്‍ഗ്രസാകെ കൊലയാളി കൂട്ടമായി. ക്രിമിനലുകളും ക്രിമിനല്‍ മനസ്സുള്ളവരുമാണ് നേതൃത്വത്തില്‍. സാധരണക്കാരായ പാര്‍ടി പ്രവര്‍ത്തകരെ കൊലയ്ക്ക് കൊടുക്കുകയാണ്. ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണം. സാമ്പത്തീക നേട്ടത്തിനും അധികാരത്തിനുമായി ക്രിമിനല്‍ സംഘമായ നേതാക്കളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും സി പി ഐ എം പ്രസ്താവനയില്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *