ജനകീയ സമര ജാഥ ആരംഭിച്ചു.
ബത്തേരി: വയനാട് ചുരത്തിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്നും ചുരത്തിന് ബൈപാസ് റോഡ് അനുവദിക്കണമെന്നും അവശ്യപ്പെട്ട് ചുരംബൈ പാസ് ആക്ഷൻ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് കോഴിക്കോട് ജില്ല കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തുന്ന ജനകീയ സമര ജാഥ സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിച്ചു. രണ്ട് ദിവസങ്ങളിയായി നടത്തുന്ന സമര ജാഥ നാളെ വൈകിട്ട് കോഴിക്കോട് കിട്സൺ കോർണറിൽ സമാപിക്കും. ജാഥയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. പി.വൈ മത്തായി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ഓമനക്കുട്ടൻ,ജോജിൻ ടി.ജോയി, അമീർ മുഹമ്മദ് ഷാജി, എം.ബാബുമോൻ, കെ.ജെ ദേവസ്യ, പ്രശാന്ത് മലവയൽ, പി.പി. അയൂബ്, ബാബു പഴപ്പത്തൂർ, മത്തായി ആതിര, ശ്രീജ ശിവദാസ്, പി.കെ ഫൈസൽ, സയിദ് തളിപ്പുഴ, മൊയ്തു മുട്ടായി, റെജി ജോസഫ്, വി.ഡി ജോസ്,ഓമനക്കുട്ടൻ, സാബു അബ്രാഹം, യുനസ് ചേനക്കൽ, സംഷാദ്. പി., സി.എം അഹമ്മദ് കോയ, ഷൈജൽ കുന്നത്ത്, സിജിത്ത് ജയപ്രകാശ്, ഷൈജൽ സി.എച്ച്, ജലീൽ മൂലങ്കാവ്, പ്രസംഗിച്ചു.





Leave a Reply