June 19, 2026

പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ്

0
site-psd-312
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം ഐസിഡിഎസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെന്ററായ ഡിംപിള്‍സ് ഹെല്‍ത്ത് ഹബും ചേര്‍ന്ന് സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പില്‍ 79 പേര്‍ പങ്കെടുത്തു. ആരോഗ്യപരിശോധനയ്ക്ക് പുറമെ തുടര്‍ചികിത്സ ആവശ്യമായവര്‍ക്ക് മിതമായ നിരക്കില്‍ അത് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി.
സ്ട്രെസ്സ്, മാനസിക സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ വ്യായാമരീതികള്‍ വിശദീകരിക്കുകയും, ശരീരസൗഖ്യം നിലനിര്‍ത്താന്‍ ജീവിതശൈലിയില്‍ സ്വീകരിക്കാവുന്ന ശീലങ്ങളെ കുറിച്ച് ക്യാമ്പില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, സിഡിപിഒ പി അനിത, ഡിംപിള്‍സ് ഹെല്‍ത്ത് ഹബ് ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ഡിംപിള്‍, പനമരം ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *