കെ എ അഭിജിത്തിന് ഭാരത് സേവക് സമാജ് അവാര്‍ഡ്
കല്‍പ്പറ്റ : ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 1952ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മീഷന് കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന ദേശീയ അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എ അഭിജിത്തിന്. വയനാട് ജില്ലയിലെ കണിയാമ്പറ്റ സ്വദേശിയാണ്. കലാ-സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. തിരുവനന്തപുരത്തെ കവടിയാര്‍ സദ്ഭാവന ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭാരത് സേവക് സമാജ് ദേശീയ അധ്യക്ഷന്‍ ബി. എസ്. ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു.
മലയാള ഐക്യവേദി സംസ്ഥാന നവമാധ്യമസമിതി കണ്‍വീനര്‍, ഫിലമെന്റ് യുവവേദി സംസ്ഥാന സെക്രട്ടറി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി സ്ഥിരം ക്ഷണിതാവ്, കല്‍പ്പറ്റ മേഖലാ സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം, അഗ്‌നിപ്പറവകള്‍ സംസ്ഥാന യൂത്ത് കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അച്ഛന്‍ അജികുമാര്‍ പനമരം, അമ്മ പി. മിനി, സഹോദരി കെ. എ. അഭിനു.





Leave a Reply