May 6, 2026

എം.ജെ. എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്

0
site-psd-364
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌ക്കൂള്‍ അസോസി യേഷന്‍ മലബാര്‍ ഭദ്രാസന കലോത്സവം മീനങ്ങാടി ജെക്‌സ് ക്യാമ്പസില്‍ നടക്കുമെന്ന് വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കല്‍, ഡയറക്ടര്‍ അനില്‍ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി എന്നിവര്‍ അറിയിച്ചു. സെപ്തംബര്‍ 21 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ മല്‍സരം ആരംഭിക്കും. മേഖലാ തലത്തില്‍ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മല്‍സരത്തില്‍ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവര്‍ഗിസ് മോര്‍ സ്‌തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

രാവിലെ പതാക ഉയര്‍ത്തലിന് ശേഷം സണ്ടേസ്‌കൂള്‍ അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.പരിപാടിയുടെവിജയത്തിനായി 101 അംഗ കലോല്‍സവ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *