June 19, 2026

വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ വിദ്യാര്‍ത്ഥിയായി രാജസ്ഥാന്‍ സ്വദേശിനി

0
site-psd-380
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ പ്രഥമ മെഡിസിന്‍ ബാച്ചിലെ പ്രഥമ വിദ്യാര്‍ത്ഥിയായി രാജസ്ഥാന്‍ സ്വദേശിനി. രണ്ടാം റൗണ്ടില്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന ക്വാട്ടയിലാണ് ജയ്പൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി വെള്ളിയാഴ്ച്ച പ്രവേശനം പൂര്‍ത്തിയാക്കിയത്.മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ 50 എംബിബിഎസ് സീറ്റുകള്‍ക്കാണ് ഈ വര്‍ഷം നാഷണല്‍ മെഡിക്കല്‍ മിഷന്റെ അനുമതി ലഭിച്ചത്. ഇതില്‍ ഏഴെണ്ണം അഖിലേന്ത്യാ ക്വാട്ടയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ബാക്കി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമാണ്.സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ അടുത്ത റൗണ്ടിലാണ്. ഇത് കാരണം പ്രഥമ മെഡിസിന്‍ ബാച്ചിന്റെ ഉദ്ഘാടന തീയ്യതി നേരത്തെ നിശ്ചയിച്ച സെപ്റ്റംബര്‍ 22 ല്‍ നിന്നും മാറ്റിയിട്ടുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *