സമ്പൂര്‍ണതാ അഭിയാന്‍; ജില്ലയുടെ മികച്ച പ്രകടനത്തിന് അഭിനന്ദനമായി സമ്മാന്‍ സമാരോഹ്
നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്‌സ് ആന്‍ഡ് ബ്ലോക് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സമ്പൂര്‍ണതാ അഭിയാന്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജനപ്രതിനിധികള്‍, വകുപ്പ്, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടന്ന സമ്മാന്‍ സമാരോഹ് സമാപന ഉദ്ഘാടന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. ജൂലൈയില്‍ ആരംഭിച്ച സമ്പൂര്‍ണതാ അഭിയാന്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു.
പൊതുജനാരോഗ്യം, മാതൃശിശു ഇടപെടല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ മുന്നേറ്റമാണ് ജില്ലയില്‍ ഉണ്ടായത്. മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി പ്രവര്‍ത്തിച്ച ത്രിതല പഞ്ചായത്തുകള്‍, ജില്ലാ ആസുത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരെ യോഗത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായിരുന്നു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എ.എന്‍ പ്രഭാകരന്‍, സുരേഷ് താളൂര്‍, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയായി.ജില്ലയിലെ അരിവാള്‍ രോഗസാന്നിദ്ധ്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ മാനന്തവാടി സബ് കളക്ടര്‍ അതുല്‍ സാഗര്‍ സംസാരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ജോ. ജെറിന്‍ എസ് ജെറാള്‍ഡ്, ജനപ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുസ്ഥിര വികസന ലക്ഷ്യങ്ങളും ആസ്പിരേഷന്‍ ഡിസ്ട്രിക്ട്‌സ് ആന്‍ഡ് ബ്ലോക്ക്‌സ് പരിപാടിയും മുന്‍നിര്‍ത്തി നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസ്ഥാന പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്‍ഡ് മോണിട്ടറിങ് വകുപ്പ് റിസര്‍ച്ച് ഓഫീസര്‍ പി.കെ കുര്യാക്കോസ് വിഷയാവതരണം നടത്തി. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ്, ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് കെ.എം ഷംസുദ്ദീന്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു





Leave a Reply