ശാസ്ത്ര ചരിത്ര ശില്‍പ്പശാല സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തില്‍ ശാസ്ത്ര ചരിത്ര ശില്‍പ്പശാല സംഘടിപ്പിച്ചു. പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടന്ന ശില്പശാല ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറര്‍ കെ ജയപാലന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ സര്‍ഗശേഷിയും മികവും വളര്‍ത്തുന്നതിനായി രണ്ട് ദിവസങ്ങളിലായാണ് ശില്പശാല നടക്കുക.വിവിധ വിഷയങ്ങളില്‍ ക്ലാസുകളും കലാപരിപാടികളുമുണ്ട്.കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ സി കെ ശിവരാമന്‍ അധ്യക്ഷനായ പരിപാടിയില്‍ ശിശുക്ഷേമ സമിതി വയനാട് ജില്ലാ സെക്രട്ടറി കെ രാജന്‍, ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ ട്രഷറര്‍ കെ സത്യന്‍, കര്‍ഷകസംഘം ജില്ലാ ജോയിന്‍ സെക്രട്ടറി വി ഹാരിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ജിതിന്‍, എന്‍ ഉണ്ണികൃഷ്ണന്‍, കെ വിനോദ്, ഗീത, കുട്ടികളുടെ പ്രതിനിധികളായി മിഥിലജ, മാളവിക അനില്‍ എന്നിവര്‍ പങ്കെടുത്തു.
ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണം, അനാഥരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായുള്ള സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ദ്ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍ നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് ശിശുക്ഷേമ സമിതി നടത്തിവരുന്നത്.





Leave a Reply