ഇരുളം ഓര്‍ക്കടവില്‍ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഇരുളം: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുളം ഓര്‍ക്കടവ് ചാരുപറമ്പില്‍ സുരേന്ദ്രന്റെ വീടിനാണ് നാശനഷ്ടങ്ങളുണ്ടായത്. ഇന്നലെ
രാത്രി രണ്ടു മണിയോടെയാണ് സംഭവം. രാത്രി ഒരു മണിയോടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു.വീടിന് സമീപത്തെ കൃഷിയിടത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയ കാട്ടാന രണ്ടു മണിയോടെ തെങ്ങ് വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു. ഈ സമയത്ത് സുരേന്ദ്രന്റ മകന്‍ ശ്യാം , ഭാര്യ സൗമ്യ, മകള്‍ ഋതുപര്‍ണിക എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് ആന തെ
ങ്ങ് മറിച്ചിട്ടത്.
തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വിവരം വനംവകുപ്പിനെ
അറിയിച്ചിട്ടും ഏറെ വൈകിയാണ് വനപാലകര്‍ സ്ഥലത്തെ
ത്തിയത്. മറ്റ് നടപടികളൊന്നും സ്വീകരിക്കാനും തയ്യാറായില്ല. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്പലപ്പോഴും എന്തെങ്കിലും സംഭവങ്ങളുണ്ടായാലും വനപാലകര്‍ യഥാസമയം ഇവിടേക്ക് എത്താറില്ലെന്നും പരാതിയുണ്ട്.ഇതിന് മുമ്പ് ശ്യാമിന്റെ ബൈക്ക് കാട്ടാന തകര്‍ത്തിരുന്നു.റീ ബില്‍ഡ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഓര്‍ക്കടവ്. ഇതിനകം നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിയെങ്കിലും, പദ്ധതി ഇപ്പോഴും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അവശേഷിക്കുന്ന കുടുംബങ്ങള്‍ വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയാണ് ഇവിടെ കഴിയുന്നത്. കാട്ടാനശല്യം നിരന്തരമുണ്ടാകുന്ന ഈ മേഖലയില്‍ പലപ്പോഴും ഭാഗ്യം കൊണ്ട് പലരും രക്ഷപ്പെടുന്നത്. സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. സുരേന്ദ്രന്റ വീടിന്റെ മുറ്റത്ത് മിക്ക ദിവസവും കാട്ടാനകള്‍ എത്താറുണ്ട്. അടിയന്തരമായി കാട്ടാന തകര്‍ത്ത വീട് നന്നാക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നതാണ് സുരേന്ദ്രന്റ ആവശ്യം. സാങ്കേതികത്വത്തിന്‍െ
റയും സാമ്പത്തിക പ്രതിസന്ധിയുടേയും പേര് പറഞ്ഞ് വൈകിപ്പിക്കുന്ന പുനരധിവാസ പദ്ധതി വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് വരെ കാക്കാതെ വേഗത്തിലാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.





Leave a Reply