ഉര്‍ദു,സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന മാനവിക ഭാഷ: ജുനൈദ് കൈപ്പാണി
പനമരം: സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്ന മാനവിക ഭാഷയാണ് ഉര്‍ദുവെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ ചെര്‍മാന്‍ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.പനമരം ഹൈസ്‌കൂളില്‍ കെ.യു.ടി.എ വയനാട് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഗുരു വന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.എം സര്‍വ്വര്‍ ജില്ലാതല മെഗാ ക്വിസ് മത്സരവും ചടങ്ങില്‍ വെച്ച് നടന്നു.പൂര്‍വ്വ അധ്യാപകരായ ഉസ്മാന്‍ മാസ്റ്റര്‍, അഹ്‌മദ് മാസ്റ്റര്‍, ഏലിക്കുട്ടി ടീച്ചര്‍, റുഖിയ ടീച്ചര്‍ എന്നിവരെ ആദരിച്ചു.
കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് കെ.മമ്മുട്ടി നിസാമി തരുവണ അദ്ധ്യക്ഷനായി.സംസ്ഥാന ഉപാധ്യക്ഷന്‍ നജീബ് മണ്ണാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.ജന്‍സി രവീന്ദ്രന്‍, സുലൈഖ. എം, സീനത്ത് കെ, ജുഫൈല്‍ ഹസന്‍,സ മറുദ്ധീന്‍.കെ, ദിവ്യ, മുഹ്‌സിന്‍.കെ, എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി അബ്ബാസ്.പി സ്വാഗതവും ഷമീറ പി.കെ നന്ദിയും പറഞ്ഞു.





Leave a Reply