April 16, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി/ ഡിഎൻബി സൈക്യാട്രി /ഡിപിഎം എന്നിവയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എം.എസ്.സി സൈക്കോളജി, എംഫിൽ, ആര്‍.സി.ഐ രജിസ്ട്രേഷൻ യോഗ്യതയാണ് ആവശ്യം. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റിൻ്റെ അസലും പകര്‍പ്പും തിരിച്ചറിയൽ രേഖകളുമായി സെപ്റ്റംബര്‍ 24 രാവിലെ 10.30 ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ – 04935 240390.

കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ജില്ലയിലെ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡി.ഡി.യു.ജി.കെ.വൈ മാനന്തവാടി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, അഗ്രി കല്‍പ്പറ്റ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. ഡി.ഡി.യു.ജി.കെ.വൈ ബ്ലോക്ക് കോ-ഓർഡിനേറ്റർക്ക് ബിരുദാനന്തര ബിരുദവും അഗ്രി ബ്ലോക്ക് കോ- ഓർഡിനേറ്റർക്ക് വി.എച്ച്.എസ്.ഇ അഗ്രി, ലൈവ് സ്റ്റോക്ക് യോഗ്യത ഉണ്ടായിരിക്കണം. 35 വയസാണ് പ്രായപരിധി. വെള്ള കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബർ 23 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്സിലറി അംഗം എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, രണ്ടാം നില, പോപ്പുലര്‍ ബില്‍ഡിങ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത് – 673122 വിലാസത്തിൽ അയക്കണം. ഫോണ്‍ – 04936 299370, 04936 206589

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *