September 12, 2026

കൊളത്താട വാളേരി പാറക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കണം എ.എം കുഞ്ഞിരാമന്‍

0
site-psd-481
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:നിരവധി തവണ ഫണ്ട് അനുവദിക്കുകയും ലാപ്‌സായി പോവുകയും ചെയ്ത രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന
കൊളത്താട വാളേരി പാറക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ എടവക ഗ്രാമ പഞ്ചായത്ത് മെമ്പറുമായ എ.എം. കുഞ്ഞിരാമന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പാലം നിര്‍മ്മിച്ചാല്‍ എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയും. 1995 ല്‍ പാലം നിര്‍മ്മിക്കാന്‍ 37 ലക്ഷം രൂപ അനുവദിച്ചെങ്കിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുകയും പുതിയ ഭരണസമിതി വന്ന തുടര്‍നടപടി സ്വീകരിക്കാത്തതിനാല്‍ ഫണ്ട് ലാപ്‌സായി. പിന്നീട് വാളേരി പാറക്കടവ് റോഡ് നിര്‍മ്മിക്കുകയുംപാ ലം നിര്‍മ്മിക്കാന്‍ 94 ലക്ഷം സംസ്ഥാനവര്‍ക്കിംങ്ങ് ഗ്രൂപ്പ് അനുമതിയും നല്‍കി.

വീണ്ടും തിരഞ്ഞെടുപ്പ് വരുകയും ആരും ശ്രദ്ധിക്കാത്തതിനാലും94 ലക്ഷവും ലാപ്‌സായി. 2011 ല്‍ അന്നത്തെ മന്ത്രിയും സ്ഥലം എം.എല്‍.എ.യുമായ പി.കെ കെ.ജയലക്ഷ്മി വാളാട് പുത്തൂര്‍ വയല്‍ മുതല്‍ കുളത്താട കുരുവിളത്തും കരവരെയുളള അഞ്ചര കിലോമീറ്റര്‍വരെയുളള റോഡ് ഗതാഗതയോഗ്യമാക്കുകയും പാലം നിര്‍മ്മിക്കാന്‍ തുടര്‍ നടപടി സ്വീകരിക്കുകയും 15 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന ഭരണകൂടം മാറുകയും തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. മുഖ്യമന്ത്രി, മന്ത്രി ഒ.ആര്‍. കേളു അടക്കമുളളവര്‍ക്ക് നിവേദനം നല്‍കിയിട്ടും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും കുഞ്ഞിരാമന്‍ പറഞ്ഞു.

പാലം യാഥാര്‍ത്ഥ്യമായാല്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, പുത്തൂര്‍ ആറോല ചാത്തന്‍ കുഴി, ചിറകൊല്ലിയവനാര്‍കുളം, കുളത്താട , മുതിരേരി, കുരുവിളത്തും കര തുടങ്ങിയപ്രദേങ്ങളിലേക്കും,എടവകഗ്രാമ പഞ്ചായത്തിലെ പാറക്കടവ്, കുനിക്കരച്ചാല്‍ പാലയാണ കുന്ന്. മൂളിത്തോട്,കല്ലോടി, കാപ്പുംകുന്ന്, പാതിരിച്ചാല്‍, പുതിയിടം കുന്ന്,അംബേദ്ക്കര്‍, തുടങ്ങിയ പ്രദേശങ്ങളിലും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ക?

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *