മാനന്തവാടി ഉപജില്ല സ്‌കൂള്‍ ഒളിംമ്പിക്‌സ് ഒകോടബര്‍ 6,7 തീയതികളില്‍
മാനന്തവാടി : മാനന്തവാടി ഉപജില്ല സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബര്‍ 6, 7 തിയ്യതികളില്‍ മുണ്ടേരി ജിനചന്ദന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും കുട്ടികളുടെ ഒളിംമ്പിക്‌സ് മനോഹരമാക്കാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.ആദ്യമായാണ് ഉപജില്ല ഒളിമ്പിക്‌സ് മത്സരാര്‍ത്ഥികള്‍ക്ക് സിന്തറ്റിക് ട്രാക്കില്‍ മത്സരിക്കാനുള്ള അവസരം ഒരുക്കുന്നത്. അവലോകനയോഗം എ.ഇ.ഒ സുനില്‍കുമാര്‍ . എം ഉദ്ഘാടനം ചെയ്തു.എം.പി പ്രിയങ്ക ഗാന്ധി, മന്ത്രി ഒ.ആര്‍ കേളു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്നിവരാണ് രക്ഷാധികാരികള്‍.
മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ചെയര്‍മാനും മാനന്തവാടി എ.ഇ.ഒ സുനില്‍കുമാര്‍ ജനറല്‍ കണ്‍വീനറുമാണ് വിവിധ ഉപകമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.ടി .പി .വര്‍ക്കി അധ്യക്ഷനായി.എസ്.ഡി.എസ്.ജി.എ കണ്‍വീനര്‍ ബിജുഷ് ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ അനൂപ് കുമാര്‍, പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് കുമാര്‍ പബ്ലിസിറ്റി കണ്‍വീനര്‍ സുബൈര്‍ഗദ്ദാഫി , ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ജോസഫ്, പ്രശാന്ത്. എന്‍ മുരളിദാസ് , അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.





Leave a Reply