മാനന്തവാടി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാളും പായോട് കുരിശും തൊട്ടിയുടെ കൂദാശയും 28 ,29 തീയതികളില്‍
മാനന്തവാടി : സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധനായ എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 340 – മത് ഓര്‍മ്മ പെരുന്നാളും പായോട് സ്ഥാപിതമായ കുരിശും തൊട്ടിയുടെ കൂദാശ കര്‍മ്മവും 28 ,29 തീയതികളിലായി നടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.പെരുന്നാളിന്റെയും കൂദാശയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികാരി ഫാ. ബേബി പൗലോസ്, സഹ വികാരി ഫാ. വര്‍ഗീസ് താഴത്തെകുടി, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജൊ നടുത്തോട്ടത്തില്‍, ജോ. സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ബിജു ഉഴുന്നിങ്കല്‍, യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവര്‍ അറിയിച്ചു.
28 ന് രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം വികാരി ഫാ. ബേബി പൗലോസ് ഓലിക്കല്‍ കൊടി ഉയര്‍ത്തും. വൈകീട്ട് 5 ന് പായോട് കുരിശിങ്കല്‍ കൊടി ഉയര്‍ത്തും. 5.30 ന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫനോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം കൊടുക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും കുരിശും തൊട്ടിയുടെ കൂദാശയും നടക്കും. സാംസ്‌കാരിക സമ്മേളനം മന്ത്രി ഒ. ആര്‍. കേളു ഉട്ഘാടനം ചെയ്യും. ഇടവക മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫനോസ് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിതികളും വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ആശീര്‍വാദം, ലേലം, നേര്‍ച്ച ഭക്ഷണം എന്നിവയും ഉണ്ടാകും. 29 ന് നടക്കുന്ന വി.മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. മോര്‍ സ്‌തേഫനോസ് ഗീവര്‍ഗീസ് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ഷിനോജ് പുന്നശ്ശേരി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ലേലം, നേര്‍ച്ച ഭക്ഷണം എന്നിവയോടെ സമാപിക്കും.





Leave a Reply