പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു
ബത്തേരി:പാലിയേറ്റീവ് ഗ്രിഡ് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. ബത്തേരിയില്‍ ജില്ലാപാലിയേറ്റിവ് സെന്ററില്‍ പരിപാടി ജില്ലാ മെഡിക്കല്‍ ഒഫീസര്‍ ടി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ ക്ലിനിക്കല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കാണ് പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നല്‍കിയത്.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സിന്ധു, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ സുഷമ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടര്‍ ദീപ കെ.ആര്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ മുസ്തഫ കെഎം ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഫസല്‍ പി എം എന്നിവര്‍ സംസാരിച്ചു.
പാലിയേറ്റീവ് ജില്ലാ കോഡിനേറ്റര്‍ പി സ്മിത സ്വാഗതം പറഞ്ഞു.





Leave a Reply