ആയുര്‍വേദ ദിനാചരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു
പള്ളിക്കല്‍:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാം ജീവിത ശൈലി രോഗ ആയുര്‍വേദ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ചുണ്ടമുക്ക് 2/4 സാംഗ ക്ലബ്ബില്‍ വെച്ച് ആയുര്‍വേദ ദിനചാരണ ഉദ്ഘാടനം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍ അദ്ധ്യാക്ഷനായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍ ഔഷധ തൈ വിതരണം ചെയ്തു. ആയുഷ്ഗ്രാം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യക്കോസ് ആയുര്‍വേദ ദിന സന്ദേശം നല്‍കി.
ലൈബ്രറി സെക്രട്ടറി കാദര്‍ പി,സാംഗ ക്ലബ്ബ് പ്രസിഡന്റ് അഷറഫ് കെ.ടി, സെക്രട്ടറി സൈനുദ്ധീന്‍ മാസ്റ്റര്‍, ജോര്‍ജ് എ വി, വാണിദാസ് പി, കെ വി കുഞ്ഞമ്മദ്, അശ്വതി വി, അര്‍ത്ഥന പി.ആര്‍,ബിബിന്‍ പി.എഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടത്തി.





Leave a Reply