April 16, 2026

ഗാന്ധിജയന്തി ആഘോഷവും സെമിനാറും ഒക്ടോബര്‍ 2 ന് മാനന്തവാടിയില്‍

0
site-psd-639
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ആഘോഷത്തോടധനുബന്ധിച്ച് ഗാന്ധിയന്‍ ചിന്തകളും ആശയങ്ങളും എന്ന വിഷയത്തെ കുറിച്ച് മാനന്തവാടിയില്‍ രാവിലെ 10 മണിക്ക് മാനന്തവാടി ഓഫീസേഴ്സ് ക്ലബില്‍ ഒരു സെമിനാര്‍ നടത്താന്‍ ഗാന്ധിജി കള്‍ച്ചറല്‍ സെന്റര്‍ വയനാട് ജില്ലാ കമ്മിറ്റി തിരുമാനിച്ചു. പദ്മശ്രീ ചെറുവയല്‍ രാമന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. റിട്ടേര്‍ഡ് എസ്.പി പ്രിന്‍സ് അബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.യോഗത്തില്‍ കെ എ ആന്റണി അധ്യക്ഷനായി.

എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മത് കുട്ടി ബ്രാന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി സുലോചന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. അഗസ്റ്റിന്‍ വി എ, വില്‍സണ്‍ നെടുംകൊമ്പില്‍, പ്രഭാകാരന്‍ പി, ജോര്‍ജ് കുവക്കല്‍, ജോണ്‍ ചക്കാലക്കുടി, ജോര്‍ജ് വാതുപറമ്പില്‍ ജോസ് പുന്നക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *