April 16, 2026

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

0
site-psd-643
By ന്യൂസ് വയനാട് ബ്യൂറോ

വികസന സദസില്‍ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ അടിസ്ഥാന, പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഡ്രൈനേജുകള്‍, സോളാര്‍ ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായി 32.78 കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. പഞ്ചായത്തിന് കീഴിലെ മുഴുവന്‍ പ്രാഥമിക സ്‌കൂളുകളിലും സാങ്കേതിക വിദ്യയിലൂടെ വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗപ്പെടുത്തി പഠന പ്രക്രിയ കൂടുതല്‍ ആകര്‍ഷകമാക്കി. ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കിയത് മികച്ച ചുവടുവെയ്പ്പായി വികസന സദസ് വിലയിരുത്തി.

ലൈഫ് ഭവന പദ്ധതിയില്‍ 278 വീടുകളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ഇതില്‍ 128 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും 122 വീടുകളുടെത് പുരോഗമിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ ഭൂരഹിതരായ 53 ഗുണഭോക്താക്കള്‍ക്ക് വീടും സ്ഥലവും പഞ്ചായത്ത് ഉറപ്പാക്കി. ഡിജി കേരളം പദ്ധതിയിലൂടെ പഞ്ചായത്ത് പരിധിയിലെ 3098 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി. കെ സ്മാര്‍ട്ട് മുഖേന ഗ്രാമപഞ്ചായത്തില്‍ വിവിധ സേവനാവശ്യങ്ങള്‍ക്കായി 4403 അപേക്ഷകള്‍ ലഭിക്കുകയും 3335 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു.

ആരോഗ്യ മേഖലയില്‍ മികച്ച മുന്നേറ്റമായി സര്‍ക്കാരിന്റെ ആര്‍ദ്രം പുരസ്‌കാരം മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിരുന്നു. ജില്ലയില്‍ ഹോമിയോ, ആയുര്‍വേദ ഡിസ്പന്‍സറികള്‍ക്ക് ദേശീയ അംഗീകാരവും പ്രഥമ കായകല്‍പ പുരസ്‌കാരവും അമ്പലവയല്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ലഭിച്ചു. കാര്‍ഷിക – മൃഗസംരക്ഷണ മേഖലകളിലെ പ്രവര്‍ത്തനമികവിന് സിഡിഎസിന് ഒന്നാം സ്ഥാനം ലഭിച്ചു.

എംസിഎഫ്, മിനി എംസിഎഫ്, ബോട്ടില്‍ ബൂത്തുകള്‍, ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണ രംഗത്ത് നൂതന പദ്ധതികള്‍ മാതൃകാപരമായി നടപ്പിലാക്കിയതിലൂടെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ജില്ലയിലെ ഏറ്റവും മികച്ച ഹരികര്‍മ്മസേന കണ്‍സോര്‍ഷ്യം, ഗ്യാസ് ക്രിമറ്റോറിയം, ജനകീയ ആരോഗ്യ ഉപകേന്ദ്രം, ടേക്ക് എ ബ്രേക്ക് തുടങ്ങിയ മാതൃകാ പദ്ധതികളും പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കി. ആധുനിക സൗകര്യങ്ങളോടെയുള്ള കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *