നായയെ രക്ഷിച്ച നസീറക്ക് ജില്ലാ ആസ്ഥാനത്ത് അനുമോദനം
കല്‍പ്പറ്റ:സ്‌നേഹത്തോടെയും സാഹസികവുമായി നായയെ രക്ഷിച്ച
പിണങ്ങോട് സ്വദേശിനി ഒ.നസീറയെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ആദരിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,കെ ശാലിനി തുടങ്ങിയവര്‍ സംബന്ധിച്ചു.ദിവസങ്ങള്‍ക്കു മുന്‍പ് എല്ലിന്‍ കഷ്ണം തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ കണ്ട നായയെ ധീരതയോടെ സമീപിച്ച് വായില്‍ നിന്നും എല്ല് പുറത്തെടുക്കുകയായിരുന്നു.
നസീറയുടെ ഈ സഹജീവി സ്‌നേഹത്തിനു നന്ദി സൂചകമായി നായ തൊട്ടടുത്ത ദിവസം തന്നെ അവരെ കാണാന്‍ വരികയും ചെയ്തു.നസീറയുടെ സഹസീക പ്രവര്‍ത്തി എല്ലാ മനുഷ്യര്‍ക്കും മാതൃകയും അഭിമാനവുമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.





Leave a Reply