May 5, 2026

ഇസ്രായേലി ക്രൂരതയ്‌ക്കെതിരെ മൗനം പാലിക്കുന്ന ഇന്ത്യന്‍ നിലപാട് ലജ്ജാകരം:ഐ ജി എം

0
site-psd-673
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടില്‍ : ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്‌മെന്റ് ഐജിഎം മുട്ടില്‍ യൂണിറ്റി എഡ്യുക്കേഷന്‍ സെന്ററില്‍ വയനാട് ജില്ലാ നേതൃശില്പശാല സംഘടിപ്പിച്ചു.കെ എന്‍ എം ജില്ലാ ഉപാധ്യക്ഷന്‍ ഖലീലുറഹ് മാന്‍ മുട്ടില്‍ ഉദ്ഘാടനം ചെയ്തു.ഐ ജി എം ജില്ലാ പ്രസിഡണ്ട് മിന്‍ഹാ ഫാത്തിമ അധ്യക്ഷയായി.എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫഹീം പുളിക്കല്‍, ഐ ജി എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസ്‌ന കുട്ടമംഗലം,ആയിഷ തസ്‌നി, അഫ്രിന്‍ ഹനാന്‍ എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു വര്‍ഷമായി നിരന്തരം അമ്മമാരും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള നിരപരാധികളെ ക്രൂരമായി കൊന്നൊടുക്കുകയും വംശഹത്യ നടത്തുകയും ചെയ്യുന്ന ഇസ്രായേലിനെതിരെ മൗനം പാലിക്കുകയും ഇസ്രായേല്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് രാജ്യത്ത് പരവതാനി വിരിച്ചു കൊടുക്കുകയും ചെയ്യുന്ന കേന്ദ്രഗവണ്‍മെന്റിന്റെ നിലപാട് ലജ്ജാകരമാണെന്നും രക്തദാഹിയായ നെതന്യാഹുവിന് വിലക്കേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കാണിച്ച ആര്‍ജ്ജവമെങ്കിലും ഇന്ത്യ കാണിക്കണമെന്നും ഇന്റഗ്രേറ്റഡ് ഗേള്‍സ് മൂവ്‌മെന്റ് ഐജിഎം മുട്ടില്‍ യൂണിറ്റി എഡ്യുക്കേഷന്‍ സെന്ററില്‍ വച്ച് നടത്തിയ വയനാട് ജില്ലാ നേതൃശില്പശാല അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *