November 14, 2026

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; മഴയ്ക്ക് സാധ്യത

0
site-psd-3
Merin S
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ കേരളത്തിന് ഭീഷണിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദം ഒക്ടോബര്‍ ആദ്യ ആഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ സജീവമായി നിലനിര്‍ത്തുമെന്നും ഐഎംഡിയുടെ മുന്നറിയിപ്പില്‍ പറയുന്നു.കിഴക്കന്‍, വടക്കുകിഴക്കന്‍, മധ്യ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നതിനുള്ള സാഹചര്യങ്ങള്‍ ഒക്ടോബര്‍ 9 ഓടേ മാത്രമേ അനുകൂലമാകൂ എന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. നിലവില്‍, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍, രാജസ്ഥാന്‍ മുഴുവനും, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല എന്നിവിടങ്ങളില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങി. ഒക്ടോബര്‍ 9 മുതല്‍, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നത് കാണാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *