ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം അനുവദിച്ചു
മേപ്പാടി : മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം.കേന്ദ്ര സര്‍ക്കാര്‍ 260.56 കോടി രൂപ അനുവദിച്ചു.വയനാട് ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് 4645 കോടി രൂപ അനുവദിച്ചിട്ടുണ്ട്.2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വലിയ നാശനഷ്ടമാണ് നേരിട്ടത്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളം രണ്ടായിരം കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നേരത്തെ തുക അനുവദിച്ചെങ്കിലും വായ്പയായി അനുവദിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടയിലാണ് 260.56 കോടി രൂപയുടെ സഹായം കേന്ദ്രം അനുവദിച്ചത്.
വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം നേരത്തെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.ഇതില്‍ സമര്‍പ്പിച്ച പദ്ധതികള്‍ ഉള്‍പ്പെടെ ഈ തുക ഉപയോഗിച്ചു നടപ്പിലാക്കും. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഏറെ വൈകി കേന്ദ്രംഅനുവദിച്ചത്.





Leave a Reply