ബ്രഹ്മഗിരി – കോടികളുടെ തട്ടിപ്പ് നിക്ഷേപ തുക സി.പി.എം. തിരിച്ചു കൊടുക്കണം;കോൺഗ്രസ്
ബ്രഹ്മഗിരി – കോടികളുടെ തട്ടിപ്പ്നിക്ഷേപ തുക സി.പി.എം. തിരിച്ചു കൊടുക്കണംസുല്‍ത്താന്‍ ബത്തേരിയിലെ മഞ്ഞാടിയില്‍ സി.പി.എം. നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന തീവെട്ടികൊള്ള വെളിച്ചത്തുവന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം ഉടന്‍ സി.പി.എം. തിരിച്ചു നല്‍കണമെന്ന് വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെടുന്നു.കേരളത്തിലെ കൃഷിക്കാരില്‍ നിന്നും, കച്ചവടക്കാരില്‍ നിന്നും, സഹകരണ സ്ഥാപനങ്ങളില്‍ നിന്നും, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ എന്നിവയില്‍ നിന്നും, ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ആളുകളുടെ പി.എഫ്. അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രലോഭനങ്ങള്‍ നല്‍കി സമാഹരിച്ചും സി.പി.എം. നടത്തുന്ന ബ്രഹ്മഗിരി എന്ന തട്ടിപ്പ് കച്ചവടമാണ് ഇപ്പോള്‍ അടച്ചുപൂട്ടിയത്. ഇതിനായി കോടികളുടെ നിക്ഷേപമാണ് മേല്‍ പറഞ്ഞവരില്‍ നിന്നും സ്വീകരിച്ചത്. ധൂര്‍ത്തും അഴിമതിയും നടത്തി സി.പി.എം. നേതാക്കള്‍ ബ്രഹ്മഗിരി തകര്‍ക്കുകയും, പാര്‍ട്ടിയെ വിശ്വസിച്ച് പണമേല്‍പ്പിച്ചവരുടെ നിക്ഷേപ തുക തിരിച്ചു കൊടുക്കാതെ കൈമലര്‍ത്തുകയുമാണ് സി.പി.എം. നേതാക്കള്‍ ചെയ്യുന്നത്. ഈ കഥ സി.പി.എം. പ്രവര്‍ത്തകരും, നിക്ഷേപിച്ചവരും തന്നെയാണ് മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞത്. നിക്ഷേപകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഒട്ടനവധി സി.പി.എം. പ്രവര്‍ത്തകരില്‍ നിന്നും വന്‍തുക നിക്ഷേപം സ്വീകരിച്ചത് ജോലി വാഗ്ദാനം ചെയ്തും വലിയ ശംബളം നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചുമാണ്. ഡെപ്പോസിറ്റ് തിരിച്ചു ചോദിച്ചപ്പോള്‍ ജോലിയുമില്ല, ശംബളവുമില്ല. നിക്ഷേപതുകയും, പലിശയും നഷ്ട്മാകുകയാണ് ഉണ്ടായത്.
സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്നും മറ്റും കോടിക്കണക്കിന് രൂപായാണ് ബ്രഹ്മഗിരിയിലേക്ക് ഡെപ്പോസിറ്റായി സ്വീകരിച്ചിട്ടുള്ളത്. ഇത് നിയമ വിരുദ്ധവുമാണ്. ഇത്തരം ബാങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
നബാര്‍ഡ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളില്‍ നിന്നും ലഭിച്ച് ഗ്രാന്റുകള്‍, കൂടാതെ കോണ്‍ഗ്രസ്സ് എം.എല്‍.എ. മാരുടെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ നല്‍കിയ ബഡ്ജറ്റ് വിഹിതവും ഈ കറക്ക് കമ്പനിക്ക് നല്‍കിയതിന് മുഖ്യമന്ത്രി മറുപടി പറയണം.
സുല്‍ത്താന്‍ ബത്തേരിയില്‍ എത്തി രാക്ഷ്ട്രീയ മുതലെടുപ്പിനായി മുതലക്കണ്ണീര്‍ ഒഴുക്കിയ സി.പി.എം. സംസ്ഥാന നേതാക്കള്‍ സ്വന്തം പാര്‍ട്ടിയെ വിശ്വസിച്ച് പാര്‍ട്ടി ഭരിക്കുന്ന സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായി ആത്മഹത്യയിലേക്ക് നീങ്ങുന്ന നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ തുകയും നഷ്ട പരിഹാരവും എത്രയും വേഗം തിരിച്ചു നല്‍കി ആത്മഹത്യാ ഭീക്ഷണി മുഴക്കുന്ന നിക്ഷേപകരെയും അവരുടെ കുടുംബത്തെയും മാര്‍കിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.





Leave a Reply