സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ബ്ലോക്ക് തല സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.ക്യാമ്പയിന്‍ ഉദ്ഘാടനം കേണിച്ചറ ടൗണില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ നിര്‍വ്വഹിച്ചു.ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വോട്ടു കൊള്ളയ്‌ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോപത്തിന്റെ ഭാഗമായി ഇലക്ക്ഷന്‍ കമ്മീഷന്‍ നീതിപൂര്‍ച്ചവും നിഷ്പക്ഷവുമായ ഇലക്ക്ഷന്‍ ക്രമീകരണങ്ങള്‍ നടത്തണമെന്നും, ഡിജിറ്റല്‍ വോട്ടര്‍പ്പട്ടിക പ്രസദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹത്തിലെ നിഷ്പക്ഷമതികളായ ജനങ്ങളുടെ പങ്കാളിത്വത്തോടെ വോട്ടു ചോരിക്കെതിരെ വയനാട് ജില്ലിയില്‍ നിന്നും 1 ലക്ഷം ഒപ്പുശേഖരണത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയല്‍ കാവില്‍ അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി. നിര്‍വ്വാഹക സമതി അംഗം കെ.എല്‍ പൗലോസ്, കെ.പി.സി സി. മെമ്പര്‍ കെ.കെ. വിശ്വനാഥന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡി സി സി സെക്രട്ടറിമാരായ എന്‍.യു. ഉലഹന്നാന്‍, ബിന ജോസ്, ഇ.എ. ശങ്കരന്‍, മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബൂ,ച’ ഞ സോമന്‍ മാസ്റ്റര്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ നാരായണന്‍ നായര്‍, വിന്‍സന്റ് ചേരവേലില്‍, ഷാന്റി ചേനം സാടി ബാബൂ മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply