March 17, 2026

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ വന്യജീവി വാരോഘോഷം നടത്തി

0
site-psd-27
By ന്യൂസ് വയനാട് ബ്യൂറോ

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ വന്യജീവി വാരോഘോഷം നടത്തി. മലപ്പുറം ജില്ലയിലെ വളവന്നൂര്‍ ബാഫഖി തങ്ങള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്എസ് കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ ഷിബു കുട്ടന്‍, ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി കണ്‍വീനര്‍ ടി.സി. ജോസഫ്, പക്ഷി നിരീക്ഷകന്‍ പി.കെ മുനീര്‍ എന്നിവര്‍ ക്ലാസ് എടുത്തു. അദ്ധ്യാപകരായ മുത്താണിക്കാട് മുഹമ്മദ് കുട്ടി, സി.പ്രസീന എന്നിവര്‍ സംസാരിച്ചു.

ക്ലാസിനു ശേഷം പ്ലക്കാര്‍ഡ് കയ്യിലേന്തി ബേഗൂര്‍ ഉന്നതിയിലേക്കുള്ള യാത്രയും, വനപാതയിലൂടേയുള്ള യാത്രയും കുട്ടികള്‍ക്ക് പുതിയ അനുഭവമായി മാറി. മാന്‍, കരിംകുരങ്ങ് തുടങ്ങിപല തരം ജീവികള്‍ പക്ഷികള്‍ സസ്യങ്ങള്‍ എല്ലാംനേരില്‍ കണ്ടതിലും പരിചയപെട്ടതിലുള്ള നന്ദി അറിയിച്ചാണ് സഘം മടങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *