August 22, 2026

കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ റാലിയും, സദസും സംഘടിപ്പിച്ചു

0
site-psd-26
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റ ടൗണില്‍ ഐക്യദാര്‍ഢ്യ റാലിയും സദസും സംഘടിപ്പിച്ചു. ടി സിദ്ദീഖ് എംഎല്‍എ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷനായി. അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്‌ക്കെതിരെയും പലസ്തീന്‍ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പ്രതിഷേധിച്ചും, പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് റാലി.

എം എ ജോസഫ്, നജീബ് കരണി, പി കെ അബ്ദുറഹ്‌മാന്‍ , മോയിന്‍ കടവന്‍, സി എ അരുണ്‍ദേവ്, ഗൗതം ഗോകുല്‍ദാസ്, ഗിരീഷ് കല്‍പറ്റ, ഒ വി റോയ്, എ എ വര്‍ഗീസ്, എബിന്‍ മുട്ടപ്പള്ളി, മുഹമ്മദ് ബാവ, സി സുരേഷ്, ഷാജി വട്ടത്തറ, ജോസുട്ടി പടിഞ്ഞാറത്തറ,രാജന്‍ മാസ്റ്റര്‍, ചന്ദ്രിക കൃഷ്ണന്‍, ആയിഷ പള്ളിയാല്‍, രാജു ഹെജമാടി, ആര്‍ ഉണ്ണിക്കൃഷ്ണന്‍,എസ് മണി, മുഹമ്മദ് ഫെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *