May 16, 2026

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനവും വികസന ജനസഭയും നടത്തി

0
site-psd-34
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് വികസന ജനസഭ നാളത്തെ പുല്‍പ്പള്ളി ജനകീയ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ വികസന പത്രിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ജില്ല പഞ്ചായത്തുമെമ്പര്‍ ബിന്ദു പ്രകാശിനു നല്കി ഉദ്ഘാടനം ചെയ്തു.ഭരണ -പ്രതിപക്ഷ വ്യത്യാസമില്ലാതെ ഭരണ സമിതി പ്രവര്‍ത്തിക്കുമ്പോഴേ ഗ്രാമ പഞ്ചായത്തിന്റെ വികസനം നന്നായി നടക്കുകയുള്ളൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.അധികാര വികേന്ദ്രീകരണം പിന്നിട്ടദശകങ്ങള്‍ മുന്നോട്ടുള്ള വഴികള്‍ എന്ന വിഷയം പരിഷ്ദ് ജില്ല വികസന വിദഗ്ദ്ധ സമിതി കണ്‍വീനര്‍ പ്രൊഫ. കെ.ബാലഗോപാലന്‍ അവതരിപ്പിച്ചു.

കാര്‍ഷിക മേഖലയിലെ മുരടിപ്പ്, ലിംഗനീതിയിലെ കുറവുകള്‍, തൊഴിലില്ലായ്മയും സംരംഭകത്വ പ്രതിസന്ധിയും ,വയോജനങ്ങള്‍ ഭിന്നശേഷി വിഭാഗങ്ങളുടെ പിന്തുണ സഹായവും പ്രധാന വികസന വിടവുകളാണെന്നും ,എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിച്ച് വിടവുകള്‍ നികത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വികസന പത്രികയുടെ ഉള്ളടക്കം പരിഷത്ത് ജില്ലാ വികസന ഉപസമിതി കണ്‍വീനര്‍ എം.എം. ടോമി അവതരിപ്പിച്ചു. വികസന പത്രികയിലെ 5 അധ്യായങ്ങള്‍ പരിചയപ്പെടുത്തി. 1997 ലെയും 2025 ലേയും വികസന രേഖ താരത്മ്യപ്പെടുത്തി ഓരോ വികസനവിഷയമേഖലകളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങളും വികസന വിടവുകളും തുടര്‍ന്നു വേണ്ട വികസന സമീപനവും ചുരുക്കി അവതരിപ്പിച്ചു.

കാലാവസ്ഥ മാറ്റം ചെറുക്കുന്നതിനും ദുരന്തങ്ങള്‍ നേരിടുന്നതിനും കാലവസ്ഥ പഠനത്തിന്റെ ആവശ്യകത , മഴക്കുറവും വരള്‍ച്ചയും നേരിടുന്നതിനുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും കടമാന്‍ തോട് ,കന്നാരം പുഴ , മണിപ്പുഴ എന്നീ പ്രധാന നീര്‍ച്ചാലുകളില്‍ ദശാംശം മൂന്ന് ടി.എം.സി ജലം സംഭരിക്കാവുന്ന ചെറു ഡാമുകള്‍ നിര്‍മ്മാണം തുടങ്ങിയവയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സഹായകമാകും. കടമാന്‍ തോടു പദ്ധതി പ്രദേശത്തു നടത്തിയ പഠനഫലം പ്രസിദ്ധപ്പെടുത്തുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന് വികസന രേഖ പറയുന്നു. ജനസഭയിലെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനകീയ വികസന പത്രിക നല്‍കും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുല്‍പ്പള്ളിയിലെ ചര്‍ച്ച പുല്പള്ളിയുടെ സുസ്ഥിര വികസനത്തെക്കുറിച്ചാകണം എന്ന് പരിഷത്ത് ലക്ഷ്യമിടുന്നു. പുല്പള്ളി ഗ്രാമ പഞ്ചായത്തംഗവും സംഘാടകസമിതി ചെയര്‍ പേഴ്‌സണും ആയ ഉഷ ബേബി അദ്ധ്യക്ഷയായിരുന്നു.മേഖല പ്രസിഡന്റ് സി എം.ജോസഫ് സ്വാഗതവും മേഖല സെക്രട്ടറി റെജി.കെ.എം. നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *