March 15, 2026

സംസ്ഥാന എക്‌സൈസ് കലാകായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു

0
site-psd-35
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് സംസ്ഥാന എക്‌സൈസ് കലാകായിക മേള 2025 ഒക്ടോബര്‍ മാസം മാസം 17, 18, 19 തീയതികളില്‍ എം കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയം മരവയല്‍, മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കുകയാണ്. കലാകായിക മേളയോട് അനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ ഇതിനോടകം നടന്നുവരികയാണ്.കലാമേളയോട് അനുബന്ധിച്ച് ഗെയിംസ് മത്സരങ്ങള്‍ പതിനേഴാം തീയതി ആരംഭിക്കുകയും മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മൂന്നുമണിക്ക് സംസ്ഥാന എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും.

മന്ത്രി ഒ ആര്‍ കേളുവിന്റെ മഹനീയ സാന്നിധ്യവും,കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി സിദ്ദീഖ് അധ്യക്ഷനാവും, പരിപാടിയില്‍ വിവിധ വകുപ്പുകളുടെ മേധാവികള്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ ജില്ലകളില്‍ നിന്നുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.

കലാകായിക മേളയുടെ ലോഗോ പ്രകാശനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അവര്‍കള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വയനാട് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ ജെ ഷാജി, എക്‌സൈസ് ഇന്‍സ്‌പെക്ടറും ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ മായ വി കെ മണികണ്ഠന്‍, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡണ്ട് ജിനോഷ് പിആര്‍, സെക്രട്ടറി നിക്കോളാസ് ജോസ്, മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ് ബി , വിവിധ എക്‌സൈസ് ഓഫീസുകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *