April 22, 2026

ടൗണ്‍ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

0
site-psd-50
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : ഗാന്ധിജയന്തിയുടെ ഭാഗമായി കല്‍പ്പറ്റ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ടൗണ്‍ മെഗാ ഡീപ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചേയര്‍പേഴ്‌സണ്‍ അഡ്വ. ടി ജെ ഐസക്ക് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി മുസ്തഫ അധ്യക്ഷനായി. ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്മാരായ രാജാറാണി അയിഷ പള്ളിയാല്‍, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍, കെ എസ് ഡബ്ല്യു എം പി പ്രതിനിധികള്‍ വൈശാഖ് എം ചാക്കോ, രാജശ്രീ എന്നിവര്‍ സംസാരിച്ചു.

ജനപ്രതിനിധികള്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ സുധീര്‍, സുനില്‍കുമാര്‍, സജീവന്‍, ശുചിത്വ മിഷന്‍ യങ് പ്രൊഫഷണല്‍ അതുല്യ ചന്ദ്രന്‍, കെ എസ് ഡബ്ല്യു എം പി എന്‍ഞ്ചിനീയര്‍ അനുപമ, വ്യാപാര വ്യവസായ സമിതി അംഗങ്ങള്‍, വ്യാപാര വ്യവസായ ഏകോപന സമിതി അംഗങ്ങള്‍, പത്മപ്രഭ ഗ്രന്ഥാലയം ഭാരവാഹികള്‍, ടീം വെല്‍ഫെയര്‍ അംഗങ്ങള്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ഗ്രീന്‍ വേംസ് എക്കോ സൊല്യൂഷന്‍സ് പ്രതിനിധി അതുല്‍, ഹരിതകര്‍മസേന ആംഗങ്ങള്‍, സാനിറ്റേഷന്‍ വര്‍ക്കേഴ്‌സ് എന്നിവരും പൊതുജനങ്ങളും ചേര്‍ന്ന് ശുചീകരണ യജ്ഞം വിജയകരമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *