May 5, 2026

കള്ള കേസില്‍ കുടുക്കാന്‍ കാര്‍ പോര്‍ച്ചില്‍ തോട്ടയും കര്‍ണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയില്‍

0
site-psd-87
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: കാര്‍ പോര്‍ച്ചില്‍ മദ്യവും സ്‌ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുല്‍പള്ളി പാടിച്ചിറ മാമ്പള്ളയില്‍ വീട്ടില്‍ അനീഷിനെ (38)പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ ആദ്യം അറസ്റ്റിലായ പുല്‍പ്പള്ളി, മരക്കടവ്, കാനാട്ടുമലയില്‍ തങ്കച്ചന്‍(അഗസ്റ്റിന്‍) നിരപരാധിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അഗസ്റ്റിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്. പ്രതികള്‍ മദ്യവും സ്‌ഫോടക വസ്തുക്കളും നിര്‍ത്തിയിട്ട കാറിനടിയില്‍ കൊണ്ടു വയ്ക്കുകയായിരുന്നു.

അഗസ്റ്റിനെ കുടുക്കാന്‍ കര്‍ണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തന്‍വീട് പി.എസ്. പ്രസാദ് (41)നെ പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവും ലഭിച്ചു. മദ്യവും സ്‌ഫോടക വസ്തുക്കളും കാര്‍ ഷെഡില്‍ കൊണ്ടു വച്ച യഥാര്‍ത്ഥ പ്രതിയായ അനീഷ് പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

22.08.2025 തീയതിയാണ് തങ്കച്ചന്‍ അറസ്റ്റിലായത്. തങ്കച്ചന്‍ നിരപരാധിയാണെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കൃത്യമായ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചു. പോലീസില്‍ വിവരം നല്‍കിയവരുടെ ഉള്‍പ്പെടെയുള്ള ഫോണ്‍ രേഖകളും മറ്റു തെളിവുകളും ശേഖരിച്ച് പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *