എംഡിഎംഎ യുമായി യുവാവ് പിടിയില്‍
തൊണ്ടര്‍നാട് : കോഴിക്കോട് അഴിയൂര്‍ കുഞ്ഞിപ്പള്ളി റഹ്‌മത്ത് വീട്ടില്‍ ടി പി റാഷിഖി(29) നെയാണ് തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ മട്ടിലയം അംഗന്‍വാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതില്‍ ഇയാളുടെപാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സില്‍ നിന്നാണ് 0.44 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സബ് ഇന്‍സ്പെക്ടര്‍ പി. പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.





Leave a Reply