May 5, 2026

പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കണം: കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍

0
site-psd-94
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും, ശമ്പള പരിഷ്‌കരണം, കുടിശിക ആനുകൂല്യങ്ങള്‍ എന്നിവ അനുവദിക്കണമെന്നും കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ബത്തേരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബത്തേരി ചെട്ടി സര്‍വീസ് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനം കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പി സുമോദ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍.ഡി എസ്.എ താലൂക്ക് പ്രസിഡന്റ് കെ.വാസു പതാക ഉയര്‍ത്തി. താലൂക്ക് വൈസ് പ്രസിഡന്റ് ടി.കെ.ഷിജു അധ്യക്ഷനായി.

. താലൂക്ക് സെക്രട്ടറി പ്രതീഷ് പി ആര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും താലുക്ക് ട്രഷറര്‍ ദൃശ്യ വി എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.കെ.ആര്‍.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് റഷീദ പി പി, ജില്ലാ സെക്രട്ടറി ലിതിന്‍ ജോസഫ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എം പി ജയപ്രകാശ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസ്, ജില്ലാ സെക്രട്ടറി സുനില്‍മോന്‍ ടി ഡി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്‍ ശ്രീനു, പ്രതീഷ് ബാബു എ, ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി സുജ മാധവന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് ആയി മിനി കെ ജോസഫ്, സെക്രട്ടറിയായി പ്രതീഷ് പി ആര്‍, ട്രഷറായി വിശ്വനാഥന്‍ സി എം എന്നിവരെ തിരഞ്ഞെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *