എം.ഡി.എം.എയും കഞ്ചാവുമായി ബാംഗ്ലൂര്‍ സ്വദേശികള്‍ പിടിയില്‍
തിരുനെല്ലി : ബാംഗ്ലൂര്‍ സ്വദേശികളായ അര്‍ബാസ്(37),ഉമര്‍ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില്‍ (27), ഉംറസ് ഖാന്‍ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേര്‍ന്ന് പിടികൂടിയത്. 04.10.2025 രാവിലെ ബാവലിയില്‍ വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ 2 ഗ്രാം എം. ഡി. എം. എ യും 2 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു.
പനമരം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എം സന്തോഷ് മോന്‍, തിരുനെല്ലി സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ പി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടികള്‍ സ്വീകരിച്ചത്. സംഘം സഞ്ചരിച്ച കെ എ 41 എം.ബി 5567 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.





Leave a Reply