റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്തു
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍, മക്കിമല ആദിവാസി വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മക്കിമല മുതല്‍ മുനീശ്വരന്‍കുന്ന് വരെയുള്ള റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്തു. പരിപാടിയില്‍ മക്കിമല ആദിവാസി വന സംരക്ഷണ സമിതി പ്രസിഡണ്ട് ഒ.എ.ബാബു , തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. സുരേഷ് ബാബു, തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ്, എവിഎസ്എസ് അംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply