മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി
മാനന്തവാടി: മാനന്തവാടി നഗരസഭാതല കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗണ്‍ ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.നഗരസഭ ചെയര്‍ പേഴ്സണ്‍ സി,കെ രത്നവല്ലി ഉദ്ഘാടനം നിര്‍വഹിച്ചു.വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, അധ്യക്ഷനായി.വയനാട് ഇന്‍സ്റ്റിട്യൂട്ട് സിഡിറ്റിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ലേഖ രാജീവന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, പിവിഎസ് മൂസ്സ , കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, വി.യു ജോയി, വി.ആര്‍ പ്രവീജ്, മാര്‍ഗരറ്റ് തോമസ്, വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് സിഡിറ്റ് ഇ.ഇ,പിഅഞ്ചു ജോണി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply