ഹൃദയപൂര്‍വം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ പോളിടെക്നിക്ക് കോളജില്‍ ഹൃദയപൂര്‍വം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി പോളിടെക്നിക്ക് പ്രിന്‍സിപ്പല്‍ എം.ജെ ബിജു അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ എം.പി വത്സന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 40 പേര് ക്യാമ്പില്‍ സന്നദ്ധ രക്തദാനം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ദിവ്യ, ജ്യോതിസ് പോള്‍, എന്‍.വി രെമിത, ശ്രിയ എന്നിവര്‍ സംസാരിച്ചു.





Leave a Reply