കല്‍പ്പറ്റ മുസ്ലിം ലീഗ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
കല്‍പ്പറ്റ:സഹകരണ നിയമം കാറ്റില്‍ പറത്തി ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് അന്യായമായി 25 ലക്ഷംരൂപ നല്‍കിയ കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ സമരം എസ് ടി യു ജില്ലാ പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ലീഗ് പ്രസിഡണ്ട് എന്‍. മുസ്തഫ അധ്യക്ഷനായി.കെ കെ കുഞ്ഞമ്മദ്, അഡ്വക്കേറ്റ് ടി മൂസ, ബാപ്പു മൂച്ചിക്കാടന്‍,അസീസ് അമ്പിലേരി, നൗഫല്‍എമിലി, ഷമീര്‍ ഒടുവില്‍,മുബശ്ശിര്‍, അംജത് ചാലില്‍, തുടങ്ങിയവര്‍ മാര്‍ച്ച് നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി സി കെ നാസര്‍ സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം ലീഗ് സെക്രട്ടറി അലവി വടക്കേതില്‍, എ പി ഹമീദ്,കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എം.തൊടിമുജീബ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, വൈസ് പ്രസിഡന്റ് എ പി മുസ്തഫ, തുടങ്ങിയവര്‍ സംസാരിച്ചു.അസീസ് കുരുവില്‍, പി.കുഞ്ഞുട്ടി, ജൈന ജോയ്, സാജിത മജീദ്, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മുനിസിപ്പല്‍ ലീഗ് ട്രഷറര്‍ സലിം തോപ്പില്‍ നന്ദി പറഞ്ഞു.





Leave a Reply