ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി
കേണിച്ചിറ:യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കൂട്’ ന്റെ ഭവന പദ്ധതിയില്‍ താഴമുണ്ടയില്‍ ചേലപ്പുഴ എല്‍ദോ തോമസ് സൗജന്യമായി നല്‍കിയ സ്ഥലത്ത് പുതുതായി നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. നിരദ്ധനരായ രോഗികള്‍ക്ക് സഹായം, മംഗല്യ സഹായം,വീടില്ലാത്തവര്‍ക്ക് സ്ഥലവും വീടും ഒരുക്കുക എന്നിങ്ങനെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളാണ്കൂട് പദ്ധതിയുടെ ഉദ്ദേശ്യം.
ഭദ്രാസന സെക്രട്ടറി ഫാ. ബേസില്‍ കരനിലത്ത്, വൈദീക സെക്രട്ടറി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട്കുടി, ഡയറക്ടര്‍ ഫാ.ഷിജിന്‍ കടമ്പക്കാട്ട്,ഫാ. അജു ചാക്കോ അരത്തമ്മാമൂട്ടില്‍, ബേബി വേളംങ്കോട്ട്, പഞ്ചായത്ത് അംഗം മിനി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply