May 5, 2026

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്; സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

0
site-psd-146
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ മണ്ഡലങ്ങളും വാര്‍ഡുകളും തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തീയ്യതികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള നിയോജക മണ്ഡലങ്ങളും വാര്‍ഡുകളും കണ്ടെത്തുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.ജില്ലയില്‍ ഒക്ടോബര്‍ 16 രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റികളിലെ നറുക്കെടുപ്പ് നടക്കും.

ഒക്ടോബര്‍ 13ന് രാവിലെ 10ന് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെയും ഒക്ടോബര്‍ 14ന് രാവിലെ 10ന് കല്‍പ്പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *