യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
അമ്പലവയല്‍ :കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ കോടികളുടെ അഴിമതി കണ്ടെത്തിയ മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നടപടി എടുക്കാതെ വീണ്ടും ഓഡിറ്റ് നടത്താന്‍ വന്ന യൂണിവേഴ്‌സിറ്റി ഓഡിറ്റ് സംഘത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രധിഷേധം. പ്രധിഷേധത്തെ തുടര്‍ന്ന് ഓഡിറ്റ് നടത്തുന്നത് നിര്‍ത്തിവച്ച് കൃഷി വിജ്ഞാന്‍ കേന്ദ്രം. മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഴിമതി നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുത്താല്‍ മാത്രമേ വീണ്ടും ഓഡിറ്റ് നടത്താന്‍ അനുവധിക്കുകയുള്ളൂ എന്ന് യൂത്ത്‌കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡണ്ട് അമല്‍ജോയ് , ഡിന്റോ ജോസ് , അനീഷ് റാട്ടകുണ്ട്, രാഹുല്‍ അലിങ്കല്‍, സ്റ്റാനി അമ്പലവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply