വൃക്കരോഗ നിര്‍ണയം: കല്‍പ്പറ്റയില്‍ രണ്ടാംഘട്ട ക്യാമ്പ് 12ന്
കല്‍പ്പറ്റ: നാല് വര്‍ഷത്തിനകം നഗരസഭയില്‍ വൃക്കരോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിന് സിഎച്ച് സെന്ററും സിഎച്ച് റസ്‌ക്യൂ ടീമും സംയുക്തമായി ആവിഷ്‌കരിച്ച ഡയാലിസിസ് രഹിത മുനിസിപ്പാലിറ്റി പദ്ധതിയില്‍ വൃക്കരോഗ നിര്‍ണയത്തിന് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ രണ്ടാംഘട്ടം 12ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ എച്ച്ഐഎംയുപി സ്‌കൂളില്‍ നടത്തും.കോഴിക്കോട് സിഎച്ച് സെന്ററിന്റെ കരുതലാണ് കാവല്‍ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നതെന്നു സംഘാടക സമിതി ഭാരവാഹികളായ എന്‍.കെ. ഹാറൂണ്‍, എം.പി. ബാപ്പു, എ.പി. റഹിം, ഷാജഹാന്‍ തുര്‍ക്കി, അംജദ് ചാലില്‍, ഇ.എച്ച്. മുബഷീര്‍, സി.പി. മജീദ്, ഷാജി അമ്മായത്ത്, എ. റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭയില്‍ 18 പ്രദേശങ്ങളില്‍ നടത്തിയ ഒന്നാംഘട്ട ക്യാമ്പില്‍ 2,480 ആളുകളുടെ മൂത്രം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ വൃക്കരോഗ ലക്ഷണങ്ങളുള്ള 170 പേര്‍ക്കും ഒന്നാംഘട്ട ക്യാമ്പ് ഉപയോഗപ്പെടുത്താത്തവര്‍ക്കുമാണ് രണ്ടാംഘട്ട ക്യാമ്പ്. ഒന്നാംഘട്ട കാമ്പില്‍ വൃക്കരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവരെ രണ്ടാംഘട്ട ക്യാമ്പില്‍ രക്ത പരിശോധനയ്ക്കു വിധേയമാക്കും. രോഗം സ്ഥിരീകരിക്കുന്നവരുടെ നാലു വര്‍ഷത്തെ ചികിത്സ സിഎച്ച് സെന്റര്‍ ഏറ്റെടുക്കും.
കോഴിക്കോട് സിഎച്ച് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 12 അംഗ മെഡിക്കല്‍ ടീം രണ്ടാംഘട്ട ക്യാമ്പിനു നേതൃത്വം നല്‍കും. 500 ആളുകളില്‍ മൂത്ര-രക്ത പരിശോധന നടത്തുന്നതിന് സൗകര്യമാണ് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത്. ബോധവത്കരണവും ക്യാമ്പിന്റെ ഭാഗമാണ്. നഗരസഭയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.





Leave a Reply