July 28, 2026

ബ്രഹ്‌മഗിരി: നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യുഡിഎഫ് രാപകല്‍ സമരം

0
site-psd-168
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചും കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാതെയും അറുനൂറോളം വ്യക്തികളെയും നിരവധി സഹകരണ സംഘങ്ങളെയും കുടുംബശ്രീ യൂണിറ്റുകളെയും ബ്രഹ്‌മഗിരി സൊസൈറ്റ് ഭരണസമിതി വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ രാപകല്‍ സമരം നടത്താന്‍ ഡിസിസി ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 10ന് വൈകുന്നേരം ആരംഭിച്ച് 11നു രാവിലെ സമാപിക്കുന്ന വിധത്തിലാണ് സമരം.

ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ. ഐസക്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍, കോണ്‍ഗ്രസ് സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം പി.കെ. ജയലക്ഷമി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ്, സി.പി. വര്‍ഗീസ്, പി.പി. ആലി, കെ.വി. പോക്കര്‍ ഹാജി, ജോസ് തലച്ചിറ, മനോജ് കടത്തനാടന്‍, സി.പി. മൊയ്തീന്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, ഡി.പി. രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *