റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്
മാനന്തവാടി: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി പെരുവകയിലെ ഫ്രാന്‍സിസ് മാത്യു(9)വിനാണ് പരിക്കേറ്റത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് മാത്യുവിനെ ബൈക്കിടിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈവിരലിനും മുട്ടിനും പരിക്കുണ്ട്. കഴുത്തിനും ശരീരത്തിന്റെ പുറം ഭാഗത്തും വേദനയുണ്ടെന്ന് ഫ്രാന്‍സിസ് മാത്യു പറഞ്ഞു.
മലയോര ഹൈവേ നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് എല്‍എഫ് യുപി സ്‌കൂളിനു മുന്നിലുണ്ടായിരുന്ന രണ്ട് സീബ്രാ വരകള്‍ ഇല്ലാതായിരുന്നു. റോഡ് ടാറിങ് പൂര്‍ത്തിയാക്കിയെങ്കിലും സീബ്രാവരകള്‍ പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
നഗരത്തിലെ തിരക്കേറിയ പ്രധാനഭാഗത്ത് സീബ്രാവരകള്‍ പുനഃസ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സ്‌കൂള്‍ പിടിഎ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും മാനന്തവാടി ഡിവൈഎസ്പിക്കും പരാതി നല്‍കി.





Leave a Reply